ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ വക്താവിനെ മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രവീഷികുമാറിനെ വിദേശകാര്യവക്താവിനെ സ്ഥാനത്ത് മാറ്റി ഐ.എഫ്.എസ്( ഇന്ത്യന്‍ഡ ഫോറിന്‍ സര്‍വീസ്) ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവയെയാണ് പരിഗണിക്കുന്നത്.  
നിലവില്‍ എത്യോപ്യുടെയും ആഫ്രിക്കന്‍ യൂണിയന്റെയും ഇന്ത്യന്‍ അംബാസിഡര്‍ ആണ് ശ്രീവാസ്തവ.  
സ്ഥാനത്ത് നിന്നു മാറ്റുന്ന രവീഷ്‌കുമാറിനെ യൂറോപിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 ലാണ് വിദേശകാര്യ പ്രതിനിധിയായി രവീഷ്‌കുമാറിനെ നിയമിച്ചത്. 
                








































