gnn24x7

യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എ.എസ്.ഐ അറസ്റ്റിൽ

0
326
gnn24x7

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എ.എസ്.ഐയെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ​ബീഹാറിലെ പൊലീസ് ഉദ്യോ​ഗസ്ഥനായ തൻവീർ ഖാനാണ് അറസ്റ്റിലായത്.

ഗാസിപൂർ പൊലീസാണ് എ.എസ്.ഐയെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 24നാണ് ഇയാൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.

നളന്ദയിൽ വെച്ചാണ് ഉത്തർപ്രദേശ് പൊലീസ് തൻവീർ ഖാനെ അറസ്റ്റ് ചെയ്തത. സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പരാമർശം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്ന് സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് പ്രതികരിച്ചു.

gnn24x7