ന്യൂഡൽഹി: രാജ്യത്തു വ്യവസായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ 10 വൻകിട വ്യവസായ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. കോവിഡ് ഭീഷണി ഒഴിവാകുമ്പോൾ രാജ്യാന്തര കമ്പനികൾ ഇന്ത്യയിലേക്കു വരുമെന്ന പ്രതീക്ഷയിലാണ് 7 സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്. കേരളത്തിലെ ഒറ്റ കേന്ദ്രവും പട്ടികയിലില്ല. നോയിഡ– ഗ്രേറ്റർ നോയിഡ (യുപി), അഹമ്മദാബാദ്, വഡോദര (ഗുജറാത്ത്), മുംബൈ–ഔറംഗബാദ്, പുണെ (മഹാരാഷ്ട്ര), ഹൈദരാബാദ് (തെലങ്കാന), തിരുപ്പതി, നെല്ലൂർ (ആന്ധ്ര), ബെംഗളൂരു (കർണാടക), ചെന്നൈ (തമിഴ്നാട്) എന്നിവയാണ് നാഷനൽ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഏജൻസി തിരഞ്ഞെടുത്ത സ്ഥലങ്ങൾ.
Home Global News India രാജ്യത്തു വ്യവസായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ 10 വൻകിട വ്യവസായ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു; പട്ടികയില്‍...






































