gnn24x7

അയോധ്യയിലെ അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

0
374
gnn24x7

ലഖ്‌നൗ: അയോധ്യ ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. ഭൂമി ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മസ്ജിദ് നിര്‍മ്മിക്കാന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഒരു ട്രസ്റ്റ് രൂപീകരിക്കുമെന്നും സുഫര്‍ ഫറൂഖി പറഞ്ഞു. മസ്ജിദിന് പുറമേ, ഇന്‍ഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം, ലൈബ്രറി, ചാരിറ്റബിള്‍ ആശുപത്രി, മറ്റ് ഉപകാരപ്രദാനമായ കാര്യങ്ങള്‍ അഞ്ചേക്കര്‍ ഭൂമിയില്‍ നടപ്പിലാക്കും. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് മസ്ജിദിന്റെ വലിപ്പത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സഫര്‍ ഫറൂഖി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here