gnn24x7

അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്

0
577
gnn24x7

ന്യൂഡല്‍ഹി: അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. കോടതി നിര്‍ദേശം അനുസരിച്ചാണ് ഭൂമി സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.

നേരത്തെ, കോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടെതില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചിരുന്നു. അയോധ്യ കേസിലെ വിധി വന്നതിനു പിന്നാലെ 2019 നവംബര്‍ 17നു ചേര്‍ന്ന മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തിലായിരുന്നു ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്.

gnn24x7