gnn24x7

ഇന്ത്യയുടെ ബില്‍ ഗേറ്റ്സ് ആയി മാറിയിരിയ്ക്കുകയാണ് വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി..!!

0
268
gnn24x7

ഇന്ത്യയുടെ ബില്‍ ഗേറ്റ്സ് ആയി മാറിയിരിയ്ക്കുകയാണ്  വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി..!!

ലോകത്ത് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി സംഭാവനകള്‍ നല്‍കിയ വ്യക്തികളുടെ പട്ടിക ഫോബ്‌സ്  മാസിക അടുത്തിടെ പുറത്ത്  വിട്ടിരുന്നു. ഇന്ത്യക്കാരനായ വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി പട്ടികയില്‍ മൂന്നാമതായി ഇടംപിടിച്ചു. ആദ്യ പത്തിലുള്ള ഏക ഇന്ത്യാക്കാരനും അസിം പ്രേംജി തന്നെ!!

ഏപ്രില്‍ തുടക്കത്തില്‍ അസിം പ്രേംജി 1,125 കോടി രൂപയാണ് കോവിഡ് പ്രതിരോധത്തിനായി സംഭാവന നല്‍കിയത്. കോവിഡ് ചികിത്സക്കും മറ്റു ആരോഗ്യ സേവനങ്ങള്‍ക്കുമാണ് പ്രധാനമായും അസിം പ്രേംജിയുടെ സംഭാവന ലഭിച്ചത്. ഒപ്പം  സാമ്പത്തികമായി  പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അദ്ദേഹം സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

1,125 കോടിയില്‍ 1000 കോടി രൂപ അസിം പ്രേംജി ഫൗണ്ടേഷനാണ് സംഭാവന നല്‍കിയത്. വിപ്രോ 100 കോടിരൂപയും വിപ്രോ എന്റര്‍പ്രൈസസ് 25 കോടിരൂപയും കോവിഡിനെതിരായ പോരാട്ടത്തിന്  സംഭാവന നല്‍കി.

ഫോബ്‌സ് പട്ടിക പ്രകാരം ലോകമെങ്ങുമുള്ള 77 ശതകോടീശ്വരന്മാരാണ് കോവിഡിനെതിരായ പോരാട്ടത്തിലേക്ക് ഏപ്രില്‍ അവസാനം വരെ സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്.

ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സിയാണ് ഫോബ്‌സ് പട്ടികയില്‍ ഒന്നാമതുള്ളത് ഒരു ബില്യണ്‍ ഡോളര്‍  (ഏകദേശം 7549 കോടിരൂപ) ജാക് ഫോര്‍സി കോവിഡിനെ നേരിടാന്‍ സംഭാവനയായി നല്‍കി. രണ്ടാം സ്ഥാനത്തുള്ളവരേക്കാള്‍ ഏതാണ്ട് നാലിരട്ടിയോളം അധികം തുക ജാക്ക് ഫോര്‍സി നല്‍കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. രണ്ടാം സ്ഥാനത്തുള്ളത് ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സുമാണ്. ഗേറ്റ്‌സ് ദമ്പതികള്‍  255 മില്യണ്‍ ഡോളറാണ്(1925 കോടിരൂപ) ഇവരുടെ സംഭാവന.

കോവിഡ് മഹാമാരിയുടെ വ്യാപനം തടയാനായി ലോകരാഷ്ട്രങ്ങള്‍ കടുത്ത പരിശ്രമത്തിലാണ്. വൈറസ് വ്യാപനം തടയാനും ​രോ​ഗത്തിന് മരുന്ന് കണ്ട് പിടിക്കാനും മാത്രമല്ല, തകര്‍ന്ന് പോയ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ഭരണകൂടങ്ങളുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here