കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. ബംഗളൂരു പരപ്പന ജയിലിൽ നിന്നും രാത്രി ഒൻപത് മണിയോടെയാണ് രവി പൂജാരിയെ നെടുമ്പാശേരിയിൽ എത്തിച്ചത്.
രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ മറ്റു രണ്ടു പ്രതികളായ വിപിന്‍, ബിലാല്‍ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. 2018 ഡിസംബർ 15 നായിരുന്നു പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിൽ അക്രമി സംഘം വെടിയുതിർത്തത്.
നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്.