gnn24x7

കോവിഡ് കാലത്ത് കൊറോണിലുമായി എത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ബാബാ രാംദേവിന്‍റെ പതഞ്‌ജലിയ്ക്ക് 10 ലക്ഷം രൂപ പിഴ

0
240
gnn24x7

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് കൊറോണിലുമായി എത്തി  ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ബാബാ രാംദേവിന്‍റെ  പതഞ്‌ജലിയ്ക്ക്  പിഴ. മദ്രാസ് ഹൈക്കോടതിയാണ് 10 ലക്ഷം രൂപ പിഴ ഈടാക്കിയത്.

കോവിഡ് കാലത്ത്  പതഞ്‌ജലി പുറത്തിറക്കിയ മരുന്നായ  “കൊറോണില്‍” കോവിഡ് ഭേദമാക്കുമെന്നായിരുന്നു അവകാശവാദം…!! 

5 ലക്ഷം രൂപ വീതം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗവണ്‍മെന്റ് യോഗ ആന്‍ഡ് നാച്ചുറോപ്പതി മെഡിക്കല്‍ കോളജിനും പതഞ്‌ജലി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഈ സ്ഥാപനങ്ങള്‍ യാതൊരു അവകാശവാദവും ഉന്നയിക്കാതെ ജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

‘പതഞ്‌ജലിയും ദിവ്യ യോഗ മന്ദിര്‍ ട്രസ്റ്റും ആവര്‍ത്തിച്ച്‌ പറയുന്നത് തങ്ങള്‍ 10,000 കോടി രൂപയുടെ കമ്പനിയാണെന്നാണ്. എന്നിട്ടും അവര്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും പരത്തി കൂടുതല്‍ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ അവരുണ്ടാക്കുന്ന കൊറോണില്‍ എന്ന ഗുളിക യഥാര്‍ത്ഥത്തില്‍ ഒരു രോഗ പ്രതിരോധ മരുന്നല്ല, മറിച്ച്‌ ജലദോഷം, പനി എന്നിവയ്ക്കുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് മാത്രമാണ്’, ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍ വിലയിരുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here