gnn24x7

ബീഹാറില്‍ തിഞ്ഞെടുപ്പ് ഒക്ടോബര്‍ 28 ന്

0
401
gnn24x7

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലം നിലനില്‍ക്കേ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലായി നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തുടര്‍ന്ന് നവംബര്‍ 10 ഓടെ വോട്ടെടുപ്പും നടത്തും. എന്നാല്‍ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും കോവിഡ മാനദണ്ഡങ്ങളോടെ മാത്രമായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. തിരഞ്ഞടുപ്പ് പ്രചാരണ വേളയിലും സ്ഥാനാര്‍ത്ഥികള്‍ പൊതുജനങ്ങളെ കാണുന്ന സന്ദര്‍ഭത്തിലും പൊതുപരിപാടികളും പ്രകടനങ്ങളും നടത്തുമ്പോഴും ഈ നിയമം ബാധകമായിരിക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം നടക്കുന്ന കേരള തിരഞ്ഞെടുപ്പും ഈ അടിസ്ഥാനത്തിലായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

gnn24x7