gnn24x7

കോവിഡ്‌-19; സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി

0
256
gnn24x7

ന്യൂഡല്‍ഹി: കോവിഡ്‌-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം… 

സര്‍ക്കാരുകള്‍ നേരിടുന്ന ധനകമ്മി നികത്താന്‍ കടം വാങ്ങണം, പുതിയ നികുതികളോ ഉയര്‍ന്ന നികുതിയോ ചുമത്തരുതെന്നും സര്‍ക്കാറില്‍ നിന്ന് താഴേക്കിടയിലുള്ള കുടുംബങ്ങളിലേക്ക് പണമെത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ്  പടര്‍ന്നു പിടിക്കുന്നത് ആരോഗ്യ മേഖലയില്‍ മാത്രമല്ല സാമ്പത്തിക മേഖലയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വന്‍കിട വാണിജ്യ വ്യവസായ മേഖലകളെല്ലാം തന്നെ സ്തംഭിച്ചിരിക്കുകയാണ്. 
സമ്പദ് വ്യവസ്ഥ തന്നെ നിശ്ചലമായിരിക്കുകയാണ്. ഈയവസരത്തില്‍  ഉയര്‍ന്ന നികുതി ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് തെറ്റായ നടപടിയാണെന്നും പി.ചിദംബരം പറഞ്ഞു.

‘പുതിയതോ ഉയര്‍ന്നനിരക്കിലുള്ളതോ ആയ നികുതികള്‍ ചുമത്തുന്നത് കുടുംബങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. കേന്ദ്ര സര്‍ക്കാര്‍ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി വായ്പകള്‍ എടുക്കുകയാണ് വേണ്ടത്. സമ്പദ് വ്യവസ്ഥ നിശ്ചലമായിരിക്കുന്ന സമയത്ത് ഉയര്‍ന്ന നികുതി ഭാരം ചുമത്തരുത്. സമ്പദ് വ്യവസ്ഥയില്‍ വലിയ ഉയര്‍ച്ചയുണ്ടാവുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ നികുതി ഉയര്‍ത്തേണ്ടത്, ചിദംബരം പറഞ്ഞു.

‘ഈ ഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്നും കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും പണം എത്തണ൦. എന്നാല്‍ സര്‍ക്കാര്‍ മറിച്ചാണ് ചെയ്യുന്നത്. ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പണം പിടിച്ചെടുക്കുകയാണ്. ഇത് ക്രൂരമാണ്’,  ചിദംബരം പറഞ്ഞു. ഇത്തരത്തില്‍ നികുതി വര്‍ധിപ്പിക്കുന്നത് മധ്യവര്‍ഗത്തേയും പാവപ്പെട്ടവരേയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നും ചിദംബരം പറഞ്ഞു.
 
അതേസമയം, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആശ്രയിക്കുന്നത് ജനങ്ങളെ തന്നെയാണ് എന്നതാണ്  വസ്തുത. ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ ന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യ വര്‍ദ്ധിത നികുതി വര്‍ധിപ്പിക്കുകയും ഒപ്പം മദ്യത്തിന് 70% റോണ നികുതി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.   കൊറോണ പ്രതിസന്ധി തരണം ചെയ്യുന്നതിനാണ് ഇത്തരമൊരു തീരുമാനം ഡല്‍ഹി സര്‍ക്കാര്‍ കൈകൊണ്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here