gnn24x7

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; സംഘര്‍ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ട്

0
336
gnn24x7

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ട്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്‌സ് പകര്‍ത്തിയ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.

പൊലീസിന്റെ ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. അക്രമികള്‍ പ്രക്ഷോഭകര്‍ക്കുനേരെ കല്ലേറ് നടത്തുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞെുപിടിച്ചാണ് ആക്രമണം.

ആക്രമണത്തില്‍ ഒരു പൊലീസുകാരനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ദല്‍ഹി ജാഫ്രാബാദിലും മുജ്പൂരിലുമാണ് സംഘര്‍ഷമുണ്ടായത്.

24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ കല്ലേറുണ്ടായി.

gnn24x7