gnn24x7

കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു സമ്മതിച്ച് ട്വിറ്റര്‍

0
700
gnn24x7

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു സമ്മതിച്ച് ട്വിറ്റര്‍. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാർ‌​ഗനിർ‌ദ്ദേശങ്ങൾ‌ നടപ്പാക്കാന്‍ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ അറിയിച്ചു.

നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്നു നേരത്തെ കേന്ദ്രം ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കിൽ ട്വിറ്ററിന്റെ ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതേ തുടർന്നാണ് ട്വിറ്ററിന്റെ പുതിയ നിലപാട്. മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകുകയും, നടപടികളുടെ പുരോഗതി കേന്ദ്ര സർക്കാരിനെ ട്വിറ്റർ അറിയിക്കുകയും ചെയ്തു.

gnn24x7