gnn24x7

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച

0
244
gnn24x7

ന്യൂഡൽഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എങ്കിലും നിയമം പിൻവലിക്കാതെ തങ്ങൾ പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്.

അതുകൊണ്ടു തന്നെ ഡിസംബര്‍ അഞ്ചിന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും എന്ന് കേന്ദ്രം അറിയിച്ചു. ഇത് നാലാം തവണയാണ് കേന്ദ്രം കർഷകരുമായി ചർച്ച നടത്തുന്നത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെത്തുടർന്നാണ് ചർച്ചകൾ പരാജയപ്പെട്ടത്.

താങ്ങുവിലയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ നേരത്തെ തന്നെ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും അവ ഉത്തരവായി ഇറക്കുമെന്നായിരുന്നു സൂചന. ഇക്കാര്യം മുന്നോട്ടുവെച്ചാൽ ഉടൻ കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നീക്കത്തെ ചര്‍ച്ചക്ക് മുന്‍പേ തന്നെ കര്‍ഷകര്‍ തള്ളിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here