ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയതിന് പിന്നാലെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ്റ് ഫണ്ടിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.
കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി ഫണ്ട് വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.2020-21 ലെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ്റ് ഫണ്ടിന്റെ ആദ്യഗഡു എന്ന നിലയില്‍ അടിയന്തിര സഹായമായാണ് തുക അനുവദിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ക്വാറന്‍്റ്റൈന്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍,സാമ്പിള്‍ ശേഖരിക്കല്‍,അധികമായി പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കുക ,ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വ്യക്തി സംരക്ഷണ ഉപകരണങ്ങള്‍ വാങ്ങല്‍, മുനിസിപ്പാലിറ്റി,പോലീസ്,അഗ്നിശമന സേന,തെര്‍മല്‍ സ്കാനര്‍,വെന്ടിലേറ്ററുകള്‍,എയര്‍ പ്യുരിഫയര്‍,സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഉപകരണങ്ങള്‍
എന്നിവയ്ക്കായി തുക ചെലവഴിക്കാം.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ നല്‍കിയ ഉറപ്പിന് പിന്നാലെയാണ് സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്‍റ് ഫണ്ടിന്‍റെ കീഴില്‍ 11,092 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനമുണ്ടായത്.