gnn24x7

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

0
263
gnn24x7

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരർ വെടിയുതിർത്തത്.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് രണ്ട് ഭീകരര്‍ കൂടിയുണ്ടെന്നും അവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെയും പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.

gnn24x7