സൂറത്ത്: ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പൊലീസുമായി സംഘർഷമുണ്ടാക്കിയത്.
സൂറത്ത് മാര്‍ക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം. lock down തുടങ്ങിയതിനു ശേഷം ഇത് അഞ്ചാമത്തെ തവണയാണ് തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുന്നത്.
സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. കൂലി ലഭിക്കുന്നില്ല, വാടക പോലും കൊടുക്കാൻ സാധിക്കുന്നില്ല എന്നിവയാണ് തൊഴിലാളികളുടെ പരാതി. ഇവര് ഭൂരിഭാഗവും ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ്.
തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അതിനെ തുടർന്ന് തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇപ്പോൾ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ബസുകളിലും ട്രെയിനിലും തൊഴിലാളികളെ തിരിച്ചെത്തിക്കല്‍ തുടങ്ങി. എന്നാല്‍ സര്‍വീസുകളുടെ എണ്ണം കുറവാണെന്നാണ് ആരോപണം.
സംഭവത്തിന്റെ വീഡിയോ പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഇതുവരെ 290 പേർക്ക് ജീവഹാനി സംഭവിക്കുകയും അയ്യയിരത്തിലേറെ പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.






































