ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.
ഡല്‍ഹി സംഘര്‍ഷത്തില്‍ പോലീസ് കാട്ടിയ നിഷ്ക്രിയത്വം നിരപരാധികളായ 20 പേരുടെ ജീവനെടുത്തു. സംഘര്‍ഷത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വയ്ക്കണം, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
സല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും ഒരേപോലെ ഉത്തരവാദിത്വമുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ജനങ്ങള്‍ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വേളയിലും ജനങ്ങള്‍ കണ്ടതാണ് എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.