ന്യൂഡല്‍ഹി: കൊറോണ രോഗി പ്രസവിക്കുന്ന ഇന്ത്യയിലെ ആദ്യ സംഭവം ഡല്‍ഹിയില്‍. ഡല്‍ഹി എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്‍റ് ഡോക്ടറുടെ ഭാര്യയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്,
ഡോക്റ്റര്‍ക്കും സഹോദരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഡോക്റ്ററുടെ ഭാര്യക്ക് രോഗം സ്ഥിരീകരിക്കുമ്പോള്‍ 39 ആഴ്ച്ച ഗര്‍ഭിണിയായിരുന്നു. ശസ്ത്രക്രിയയിലൂടെ ആണ് കുഞ്ഞിനെ പുറത്തെടുത്തത്. 10 അംഗ ഡോക്റ്റര്‍മാരുടെ സംഘം ശസ്ത്രക്രിയക്ക് തീരുമാനം എടുത്തതോടെ ഐസോലേഷന്‍ വാര്‍ഡ് ഓപ്പറേഷന്‍ 
തിയറ്റര്‍ ആക്കിമാറ്റുകയായിരുന്നു. യുവതിയുടെ കൊറോണ ഗുരുതരം അലാത്തതും ശസ്ത്രക്രിയയ്ക്ക് സഹായകമായി,
അമ്മയും കുഞ്ഞും ഡോക്റ്റര്‍മാരുടെ പരിചരണത്തിലാണ്, കുഞ്ഞിന് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മാത്രമേ പരിശോധന നടത്തുകയുള്ളൂ, കുഞ്ഞ് ഇപ്പോള്‍ ഡോക്റ്റര്‍മാരുടെ നിരീക്ഷണത്തിലാണ്.
 
                






