gnn24x7

രാ​ജ്യ​ത്ത് 332 പേ​ർക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

0
272
gnn24x7

ന്യൂ​ഡ​ൽ‌​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. 332 പേ​ർ​ക്കാ​ണ് ഇ​തി​നൊ​ട​കം രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​റ്റ​ദി​വ​സം കൊ​ണ്ട് 83 കേ​സു​ക​ളാ​ണ് പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.പൂ​നയിലും പ​ശ്ചി​മ ബം​ഗാ​ളിലും വി​ദേ​ശ സ​ഞ്ചാ​ര പ​ശ്ചാ​ത്ത​ലം ഇ​ല്ലാ​ത്ത​യാ​ൾ​ക്കു വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തു രോ​ഗ​ബാ​ധ സാ​മൂ​ഹ്യ​വ്യാ​പ​ന​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നെ​ന്ന ഭീ​തി ജ​നി​പ്പി​ച്ചു. നാ​ഗ്പു​രി​ലും പ്രാ​ദേ​ശി​ക വ്യാ​പ​നം ന​ട​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യു​ണ്ട്.

തമിഴ്നാട്ടില്‍ രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്സ്പ്രസിന് കഴിഞ്ഞ 12നാണ് ഡൽഹി സ്വദേശിയായ ഇരുപതുകാരൻ തമിഴ്നാട്ടില്‍ എത്തിയത്. ജോലി തേടി വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചു.

സുഹൃത്തുകള്‍ക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ചികില്‍സ തേടി. എന്നാല്‍ രോഗബാധിതരുമായി ഇയാള്‍ക്കു നേരിട്ടു സമ്പര്‍ക്കമുണ്ടായതിനു തെളിവു കിട്ടാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. സമ്പര്‍ക്കപട്ടികയുണ്ടാക്കി ചെയിന്‍ പൊട്ടിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് തമിഴ്നാട് ആരോഗ്യവകുപ്പ്. രോഗബാധിതനിൽ നിന്നുള്ള വിവര ശേഖരം പ്രധാന്യമാണെങ്കിലും രോഗബാധിതരുമായി യാതൊരു തരത്തിലുള്ള സമ്പർക്കവും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് യുവാവ്.

രോഗി ഇപ്പോൾ ചെന്നൈയിൽ ചികിത്സയിലാണെന്നും ഇയാളുടെ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കർ പറഞ്ഞു. സമൂഹവ്യാപനത്തെ കുറിച്ചുള്ള ആശങ്കകൾ സജീവമാണെങ്കിലും ആശങ്കയുളവാക്കുന്ന സാഹചര്യമില്ലെന്നും ഡോ. വിജയഭാസ്കർ പറഞ്ഞു. തമിഴ്നാട്ടിൽ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്നെ​ത്തു​ന്ന​വ​ര്‍​ക്കെ​ല്ലാം കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തും. വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന​വ​ര്‍ പ​തി​നാ​ല് ദി​വ​സം നി​ര്‍​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ര്‍​ത്തു​ന്ന​വ​രെ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്യ​ണം. രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്ന് ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here