ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1965 ആയി, ഡല്‍ഹി, ആന്ധ്രാപ്രദേശ്, തമിഴ് നാട്എന്നീ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ്.
രാജ്യത്ത് മരണസംഖ്യ 50 ലെത്തി. 17പേര്‍ മരിച്ച മഹാരാഷ്ട്രയാണ് മരണത്തില്‍ മുന്നില്‍,തെലുങ്കാനയില്‍ ഒന്‍പത് പേരും ബംഗാള്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ 6 പേര്‍ വീതവുമാണ് മരിച്ചത്. രാജ്യത്ത് രോഗം ഭേദമായാത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ 328 പേര്‍ക്ക് സ്ഥിരീകരിച്ചു.
151 പേരുടെ രോഗബാധ ഭേദമാവുകയും ചെയ്തു.ഡല്‍ഹിയില്‍ മൂന്ന് ഡോക്ട്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ പത്മശ്രീ ജേതാവ്,ഗായകന്‍ നിര്‍മല്‍ സിംഗ് കൊറോണ ബാധിച്ച് മരിച്ചു,പഞ്ചാബില്‍ അകെ മരണം നാലാണ്.ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്.
ഇവിടെ ഇതുവരെ സ്ഥിരീകരിച്ചത് 335 ആണ്. തൊട്ടു പിന്നില്‍ കേരളമാണ്, കേരളത്തില്‍ ഇതുവരെ 265 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ് നാട്ടില്‍ 234 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 152 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് 113 പേരിലാണ്, കര്‍ണാടകയി ല്‍110 ആണ് കൊറോണ വൈറസ് ബാധിതര്‍, രാജസ്ഥാനിലും 108 ആണ് കൊറോണ വൈറസ് ബാധിതര്‍.






































