gnn24x7

ക്വാറന്റൈൻ സെന്ററിൽ പാമ്പുകടിയേറ്റ് ആറുവയസുകാരി മരിച്ചു

0
280
gnn24x7

ഉത്തരാഖണ്ഡ്: ക്വാറന്റൈൻ സെന്ററിൽ പാമ്പുകടിയേറ്റ് ആറുവയസുകാരി മരിച്ചു. ഉത്തരാഖണ്ഡിലെ ക്വാറന്റൈൻ സെന്ററിലാണ് കുടുംബത്തോടൊപ്പം നിലത്ത് കിടന്നുറങ്ങുകയായിരുന്ന ആറുവയസുകാരി പാമ്പ് കടിയേറ്റ് മരിച്ചത്. മെയ് 25നാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് നാഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സവിൻ ബൻസാൽ പറഞ്ഞു.

ബേതാൽഘട്ടിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചതിന് ശേഷമാണ് പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഒഴിഞ്ഞ സ്കൂൾ കെട്ടിടടമാണ് ഉത്തരാഖണ്ഡിലെ തലി സേത്തി പ്രദേശത്ത് സർക്കാർ ക്വാറന്റൈൻ കെട്ടിടമായി മാറ്റിയത്.

സംഭവത്തിൽ സബ്ബ് ഇൻസ്പെക്ടർ(റവന്യൂ) രജ്പാൽ സിങ്, വില്ലേജ് ഓഫീസർ ഉമേഷ് ജോഷി തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്കൂളിന് സമീപം കുറ്റിക്കാട് ഉള്ളതിനാൽ പാമ്പ് കെട്ടിടത്തിനകത്ത് പ്രവേശിക്കാനുള്ള സാധ്യത നേരത്തെ തന്നെ രാജ്പാൽ സിങ്ങിനെ അറിയിച്ചിരുന്നുവെന്ന് ക്വാറന്റൈൻ സെന്ററിൽ ഉള്ളവർ പറഞ്ഞു. നേരത്തെ തന്നെ സ്ഥലത്തെ അസൗകര്യത്തെക്കുറിച്ചും വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചും ഇവർ പരാതിപ്പെട്ടിരുന്നു. ക്വാറന്റൈൻ സെന്ററിൽ താമസിക്കുന്നവർക്ക് ഏർപ്പെടുത്തിയ ടോയിലെറ്റുകൾക്ക് വാതിൽ പോലുമില്ലെന്നാണ് ഇവിടെ താമസിക്കുന്ന മഹേഷ് ചന്ദ്ര പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here