gnn24x7

കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു

0
267
gnn24x7

മുംബൈ: കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ നുന്നുള്ള 64 കരനായ രോഗിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ വെച്ചാണ് മരണം.

ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ കല്‍ബുര്‍ഗിയിലും ദല്‍ഹിയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 പേര്‍ക്കാണ് നിലവില്‍ മഹാരാഷ്ട്രയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒപ്പം കര്‍ണാടകത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കല്‍ബുര്‍ഗിയില്‍ കൊവിഡ്-19 ബാധിച്ച് ആദ്യം മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി. അഫ്ഘാനിസ്താന്‍, മലേഷ്യ, ഫിലിപ്പീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടിയാണ് വിലക്ക്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here