gnn24x7

മഹാരാഷ്ട്രയില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു

0
286
gnn24x7

മുംബൈ: മഹാരാഷ്ട്രയില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഷണ്‍മുഖം ചെട്ടിയാര്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.

അതേസമയം രാജ്യത്ത് ഒടുവിലെ കണക്കുകള്‍ എത്തുമ്പോള്‍ കഴിഞ്ഞ ദിവസം മാത്രം 14,516 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 375 പേരാണ് മരണപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 1,68,268 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഇരിക്കുന്നത്. 12,948 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

gnn24x7