gnn24x7

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു; കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

0
262
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ സ്വദേശിയാണ് മരിച്ചത്. രാജ്യത്ത് 195 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

കൊവിഡ് 19 ല്‍ ഇതുവരെ ലോകമെമ്പാടുമായി മരണപ്പെട്ടത് 9,881 പേരാണ്. 2,42,000 പേര്‍ക്ക് വൈറസ് ബാധയുണ്ട്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു.

ഇറ്റലിയിലാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഉണ്ടായ ഒറ്റദിവസത്തെ മരണ സംഖ്യയെക്കാള്‍ ഉയര്‍ന്ന എണ്ണമാണിത്.

ചൈനയില്‍ വ്യാഴാഴ്ച 39 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയിലെ കൊവിഡ് മരണ സംഖ്യ 3,248 ആയി. 80,967 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കൊവിഡ് 19 പടരുന്നത് മൂലം സംഭവിക്കുന്നത് ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. മാര്‍ച്ച് 22 ന് ജനത കര്‍ഫ്യു പ്രഖ്യാപിക്കുന്നുവെന്നും അന്നേദിവസം ആരും തന്നെ പുറത്തിറങ്ങരുതെന്നും മോദി പറഞ്ഞിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here