ന്യൂഡൽഹി: കോവിഡ് 19 ആശങ്കയെ തുടർന്ന് സുപ്രീംകോടതി ഭാഗികമായി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാകും വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുക. അഭിഭാഷകർ കോടതിയിലെത്തുന്നതും വിലക്കി.
ലോയേഴ്സ് ചേമ്പർ അടയ്ക്കും. അത്യാവശ്യ കേസുകൾ വീഡിയോ കോൺഫറൻസിംഗിലൂടെയും പരിഗണിക്കും.
കേരള ഹൈക്കോടതിയും നാളെ മുതൽ ഏപ്രിൽ എട്ടുവരെ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര നടപടികൾക്കായി വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.