gnn24x7

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 34,884 പുതിയ കൊവിഡ് കേസുകള്‍

0
260
gnn24x7

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 34,884 പുതിയ കൊവിഡ് കേസുകള്‍. 671 പേരാണ് വെള്ളിയാഴ്ച മരിച്ചത്.

ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,38,716 ആയി. 26,273 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

3,58,692 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,53,751 പേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് പരിശോധന നടത്തുന്ന സംസ്ഥാനമാണ് ബീഹാറെന്ന ആരോപണവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. സംസ്ഥാനസര്‍ക്കാര്‍ കൊവിഡ് വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here