gnn24x7

മെഡിക്കല്‍ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ തബ് ലീഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ആസാം സര്‍ക്കാര്‍

0
186
gnn24x7

ന്യൂദല്‍ഹി: മെഡിക്കല്‍ പരിശോധനയ്ക്ക് മുന്നോട്ട് വന്നില്ലെങ്കില്‍ തബ് ലീഗ് ജമാത്ത് അംഗങ്ങള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ആസാം സര്‍ക്കാര്‍.

കഴിഞ്ഞ മാസം ദല്‍ഹിയിലെ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തവരോട് ചൊവ്വാഴ്ച രാവിലെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

മതസമ്മേളനത്തല്‍ പങ്കെടുത്തവരെയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്തുന്നതിന് ആസാം സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളില്‍ നിന്നും പല അംഗങ്ങളും ഒഴിഞ്ഞ് നിന്നതായാണ് സര്‍ക്കാര്‍ പറയുന്നത്.

ഞായറാഴ്ച, അസമിലെ ദാരംഗ് ജില്ലയില്‍ നിന്ന് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മഹാരാഷ്ട്രയില്‍ നിന്നുള്ള തബ് ലീഗ് ജമാഅത്തിലെ ഒമ്പത് അംഗങ്ങളെ കസ്റ്റഡിയിലെടുത്തിരുന്നു.

” തബ് ലീഗുമായി നേരിട്ട് ബന്ധമുള്ള 80 പേരെയാണ് ആദ്യം ഞങ്ങള്‍ അന്വേഷിക്കുന്നത്. അന്വേഷിച്ചതിന്റെ ഭാഗമായി കണ്ടെത്തി പേരുകള്‍ ഞങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 380 ല്‍ അധികം ആളുകളെ കണ്ടെത്തേണ്ടതുണ്ട്. ഒളിച്ചിരിക്കുന്ന 30 ഓളം പേരെ ഞങ്ങള്‍ കണ്ടെത്തും. അതിനായി ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ മുസ്ലിം സമുദായത്തില്‍ നിന്നും സഹായം തേടിയിട്ടുണ്ട്.

ഞങ്ങള്‍ നല്‍കിയ സമയപരിധിക്കുശേഷവും ഒളിവില്‍ കഴിയുന്നവര്‍ക്കെതിരെയും മനപൂര്‍വ്വം സഹകരിക്കാത്തവര്‍ക്കെതിരെയും കുറ്റകരമായ നരഹത്യപോലെയുള്ള വകുപ്പുകള്‍ ചുമത്താനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്,” ആസാം പൊലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ഇതുവരെ സംസ്ഥാനത്ത സ്ഥരീകരിച്ച 26 കൊവിഡ് -19 പോസിറ്റീവ് കേസുകളില്‍ ഇരുപത്തിയഞ്ച് പേര്‍ മര്‍കസ് നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരോ പങ്കെടുത്തവരുമായി ബന്ധപ്പെട്ടവരോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here