gnn24x7

ഇന്ത്യക്കെതിരെ പലസ്തീൻ അനുകൂലികളുടെ സൈബർ ആക്രമണം

0
550
gnn24x7

ഇന്ത്യക്കെതിരെ ഇസ്രായേലുകാരുടെ പേരിൽ പലസ്തീൻ അനുകൂലികളുടെ സൈബർ ആക്രമണം. ഇതിനായി ആയിരക്കണക്കിന് വ്യാജ ട്വിറ്റർ ഫേസ്ബുക് ഇൻസ്റ്റാഗ്രാം വാട്സപ്പ് അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ആക്രമണം അഴിച്ചു വിട്ടത് പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ ആണെന്നാണ് റിപ്പോർട്ട്.

ഇസ്രായേൽ ഹമാസ് യുദ്ധം നടക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യ ഇസ്രയേലിനെ സഹായിക്കുമോ എന്ന പേടിയുള്ളതു കൊണ്ടാണ് പാക് ചാര സംഘടന ഇങ്ങനെയൊരു പദ്ധതി ഒരുക്കിയിരിക്കുന്നത് എന്ന് വേണം കരുതാൻ. കാരണം ഇന്ത്യയും ഇസ്രയേലും തമ്മിൽ നല്ല ബന്ധമാണുള്ളത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളിൽ ഇസ്രായേൽ ആണ് ഇന്ത്യയുടെ കൂടെ സഹായത്തിനായി നിന്നിട്ടുള്ളത്.

ഇസ്രായേൽ പലസ്തീൻ സംഘർഷത്തിനിടയിൽ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും ഇന്ത്യയെ ഇസ്രായേലുകാർ വെറുക്കുന്നു എന്നുമാണ് വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നത്. 2500 ലധികം വ്യാജ അക്കൗണ്ടുകളാണ് ഇന്ത്യ വിരുദ്ധ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here