ന്യൂഡൽഹി: നിർഭയ കേസിൽ വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു.
കേസിലെ പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരെ മാർച്ച് മൂന്നിന് തൂക്കിലേറ്റും. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. വിചാരണക്കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.
മരണവാറണ്ട് പുറപ്പെടുവിച്ചതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.