gnn24x7

ദല്‍ഹി ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ മാറ്റി

0
293
gnn24x7

ന്യൂദല്‍ഹി: ദല്‍ഹി ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ മാറ്റി. ആദേഷ് കുമാര്‍ ഗുപ്തയ്ക്കാണ് പകരം ചുമതല.

ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് തിവാരിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത്.

പാര്‍ട്ടിയെ രാജ്യതലസ്ഥാനത്ത് ഉന്നതസ്ഥാനത്ത് എത്തിക്കുമെന്ന് ഗുപ്ത പറഞ്ഞു. വരുന്ന മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് മികച്ച ജയം നേടിക്കൊടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൊവിഡ് പ്രതിരോധത്തില്‍ ദല്‍ഹി സര്‍ക്കാര്‍ പരാജയമാണെന്നും ഗുപ്ത പറഞ്ഞു.

അതേസമയം ഛത്തീസ്ഗഢ് ബി.ജെ.പി അധ്യക്ഷനായി കേന്ദ്രമന്ത്രി വിഷ്ണു ദിയോ സായിയേയും മണിപ്പൂര്‍ അധ്യക്ഷനായി പ്രൊഫ തികേന്ദ്ര സിംഗിനേയും നേരത്തെ തെരഞ്ഞെടുത്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here