gnn24x7

ഡൽഹിയിലെ യുഎസ് എംബസിയ്ക്ക് സമീപം കാർ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

0
329
gnn24x7

ന്യുഡൽഹി: ഡൽഹിയിലെ യുഎസ് എംബസിയ്ക്ക് സമീപം കാർ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.  അമിതവേഗത്തിലെത്തിയ കാർ ആണ് സബ് ഇൻസ്പെകടറെ ഇടിച്ചത്.  ഇന്നലെ ആയിരുന്നു സംഭവം. 

ലാൽ മാൻ സിങ് സിസോദിയ എന്ന അമ്പത്തിയൊന്നു വയസുകാരനാണ് ദാരുണാന്ത്യം ഉണ്ടായത്.  രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസറായ 41 കാരനായ സിദ്ധാര്‍ത്ഥ് എന്ന ആളാണ് കാർ അമിതവേഗത്തിൽ ഓടിച്ചു വന്നത്.  ഇദ്ദേഹത്തെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. ചാണക്യപുരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

സിദ്ധാര്‍ത്ഥ് വാഹനമോടിച്ചിരുന്ന സമയത്ത് മദ്യപിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കും.  കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ദീപക് യാദവ് പറഞ്ഞു.  

gnn24x7