ന്യൂഡല്‍ഹി: ഡല്‍ഹിയെ മൂടിയ കനത്ത മൂടല്‍മഞ്ഞ് റെയില്‍ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകിയതായി റിപ്പോര്‍ട്ട്.
കനത്ത മൂടല്‍മഞ്ഞ്മൂലം visibility 50 മീറ്ററിൽ താഴെയാണ്. മൂടല്‍മഞ്ഞ് വടക്കൻ റെയിൽവേ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. റെയില്‍വേ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 22 ട്രെയിനുകളാണ് വൈകിയോടുന്നത്. 6 – 8 മണിക്കൂര്‍ വൈകിയാണ് ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്.
അതേസമയം, കുറഞ്ഞ visibility വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു, നിരവധി വിമാനങ്ങള്‍ വൈകി. 8 വിമാന സര്‍വ്വീസുകള്‍ ഒരു മണിക്കൂറിലധികം വൈകിയതായാണ് റിപ്പോര്‍ട്ട്.








































