ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തത് ജൂണ്‍ 30 വരെ തുടരുമെന്ന് ഡയറക്ട്രെറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അറിയിച്ചു.
രാജ്യത്ത് ലോക്ക്ഡൌണ്‍ ജൂണ്‍ 30 വരെ നീട്ടിയ സാഹചര്യത്തിലാണ് ഈ തീരുമാനം. അഞ്ചാം ഘട്ട ലോക്ക് ഡൌണ്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍
പുറത്തിറക്കിയ പാശ്ചാത്തലത്തിലാണ് ഡിജിസിഎ അന്താരാഷ്‌ട്ര യാത്രകളുടെ കാര്യത്തില്‍ തീരുമാനമേടുത്തത്.
അന്താരാഷ്‌ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം വിദേശ എയര്‍ലൈന്‍സുകളെ യഥാസമയം അറിയിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.അതേസമയം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായുള്ള
വന്ദേഭാരത് സര്‍വീസുകള്‍ പ്രോട്ടോക്കോള്‍ പ്രകാരം തുടരും എന്നും ഡിജിസിഎ അറിയിച്ചു.
ജൂലായ് മാസത്തോടെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് കഴിയുമെന്ന് നേരത്തെ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.