കോറോണ മഹാമാരി വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ മെയ് 31 വരെ ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്. തമിഴ്നാട്ടിൽ ഇപ്പോൾ കോറോണ ബാധിതരുടെ എണ്ണം 70000 കടന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരാവശ്യം പളനിസ്വാമി മുന്നോട്ടു വച്ചത്. മെയ് 31 വരെ ഒരു സർവീസും തുടരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.









































