gnn24x7

പ്രതിരോധമേഖലയിലെ യു.എസ്.-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്.

0
282
gnn24x7

ഗാന്ധിനഗര്‍: പ്രതിരോധമേഖലയിലെ യു.എസ്.-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍, ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനികസാമഗ്രികള്‍ ഇന്ത്യക്ക് ലഭ്യമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. ഏറ്റവും മികച്ച ആയുധങ്ങളാണ് തങ്ങള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യത്തിനായി അമേരിക്കയില്‍നിന്ന് മിലിട്ടറി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള മുന്നൂറുകോടി ഡോളറിന്റെ കരാറില്‍ ചൊവ്വാഴ്ച യു.എസ്.-ഇന്ത്യാ പ്രതിനിധികള്‍ ഒപ്പിടുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഗുജറാത്തിലെ മോട്ടേര സ്‌റ്റേഡിയത്തില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഭീകരവാദികളെയും അവരുടെ ആശയത്തെയും ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി, പാകിസ്താന്‍ അതിര്‍ത്തിയിലെ ഭീകരസംഘടനകളെയും ഭീകരവാദികളെയും ഇല്ലാതാക്കാന്‍ അധികാരത്തിലെത്തിയതു മുതല്‍ തന്റെ ഭരണകൂടം പാകിസ്താനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണിയില്‍നിന്ന് സംരക്ഷിക്കുന്നതില്‍ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടാണ്. രക്തദാഹികളായ ഐ.എസ്. കൊലയാളികളെ ഇല്ലാതാക്കുന്നതിന്, തന്റെ ഭരണകൂടം അമേരിക്കന്‍ സൈന്യത്തിന്റെ ശക്തി മുഴുവനായും ഉപയോഗിച്ചുവെന്ന് ട്രംപ് പറഞ്ഞു. ഐ.എസ്. ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ അമേരിക്കന്‍ സൈന്യം വധിച്ച കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here