gnn24x7

ബോറടിച്ചപ്പോള്‍ ചീട്ടുകളിച്ചു; കൊറോണ കിട്ടിയത് 24 പേര്‍ക്ക്!

0
434
gnn24x7

അമരാവതി: വെറുതേയിരുന്ന് ബോറടിച്ചപ്പോള്‍ സമയം പോക്കുന്നതിനായി ചീട്ടുകളിച്ചു, ഒടുവില്‍ കൊറോണ കിട്ടി,അതും 24 പേര്‍ക്ക്.

ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് സമീപമാണ് ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് ഒരുമിച്ച് കൊറോണ ബാധ സ്ഥിരീകരിച്ചത്.

കൃഷ്ണലങ്കയില്‍ വെറുതേയിരുന്ന് മടുത്ത ലോറി ഡ്രൈവര്‍മാര്‍ ചീട്ട്കളിയില്‍ എര്‍പെട്ടു, അതും അയല്‍ക്കാരെയും സുഹൃത്തുക്കളെയും ഒക്കെകൂടെകൂട്ടി, ഇങ്ങനെ 24 പേരാണ് ചീട്ട്കളിയില്‍ ഏര്‍പെട്ടത്‌ ഈ 24 പേര്‍ക്കും കൊറോണ വൈറസ്‌ ബാധയുണ്ടാവുകയും ചെയ്തു.

വിജയവാഡയ്ക്കടുത്ത് സമാനമായ രീതിയില്‍ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ്‌ ബാധയുണ്ടായി, കര്‍മികനഗറില്‍ കൊറോണ വൈറസ്‌ ബാധയുണ്ടായിരുന്ന ലോറി ഡ്രൈവര്‍ ലോക്ക് ഡൌണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടര്‍ന്ന് 15 പേര്‍ക്ക് കൊറോണ വൈറസ്‌ ബാധയുണ്ടായി,രണ്ട് സ്ഥലത്തും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിര്‍ദേശം പാലിക്കാത്തതാണ് കൊറോണ വൈറസ്‌ ബാധയ്ക്ക് കാരണമായതെന്ന് കൃഷ്ണ ജില്ലാ കളക്റ്റര്‍ എ.മുഹമ്മദ്‌ ഇംതിയാസ് അറിയിച്ചു.

വിജയവാഡയില്‍ ഇതുവരെ നൂറിലേറെ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

gnn24x7