gnn24x7

പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കളുടെ വീട്ടില്‍ ഇഡിയുടെ പരിശോധന

0
343
gnn24x7

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കളുടെ വീട്ടില്‍ ഇഡിയുടെ പരിശോധന. ദല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം കൊച്ചി സംഘം കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒഎംഎ സലാം എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്. വ്യാഴാഴ്ച രാവിലെ മുതലാണ് ഇഡിയുടെ റെയ്ഡ് ആരംഭിച്ചത്.

കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാന മന്ദിരമായ കോഴിക്കോട് മീഞ്ചന്തയിലെ കേന്ദ്രത്തിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇ ഡി പുറത്തുവിട്ടിട്ടില്ല.

gnn24x7