gnn24x7

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസി സേവനങ്ങൾ ഇപ്പോൾ വാട്ട്‌സ്ആപ്പ് വഴിയും ലഭ്യമാകും

0
651
gnn24x7

കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രവാസികൾക്കായി എംബസി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ ആവശ്യങ്ങൾക്കായി പ്രത്യേക വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി. വിവിധ എംബസി സേവനങ്ങൾക്കായി അധികൃതർ 12 വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നതിന് നിലവിൽ ലഭ്യമായ ലാൻഡ്‌ലൈൻ, മൊബൈൽ, ഇമെയിൽ സൗകര്യങ്ങൾക്ക് പുറമെയാണിത്.

എംബസി സേവനങ്ങൾ ആഗ്രഹിക്കുന്നവർക്ക് പ്രസക്തമായ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഒരു സന്ദേശം അയയ്‌ക്കാനാകും. സന്ദേശത്തിൽ മുഴുവൻ പേര്, വിലാസം, കോൺടാക്റ്റ് നമ്പർ എന്നിവ ഉൾപ്പെടുത്തണം. വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നതിന് മാത്രമാണിതെന്നും വിളിക്കാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.

നിലവിലെ ലാൻഡ്‌ലൈനും മൊബൈൽ നമ്പറുകളും ഫോൺ കോളുകൾക്കായി ഉപയോഗിക്കാം. അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകൾ ഒഴികെ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് അയച്ച സന്ദേശങ്ങൾക്ക് ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 4.30 വരെ മാത്രമേ മറുപടി ലഭിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

എംബസി സേവനങ്ങൾ, സേവന വിഭാഗം, വാട്ട്‌സ്ആപ്പ് നമ്പർ എന്നിവയുടെ ക്രമത്തിൽ:Passport – Excluding General Inquiries (Consular Wing) – + 965-65501767
2 Visas, Overseas Keralites, Attestation and Other Services (Consular Wing) – + 965-65501013

Hospital / Emergency Medical Services (Community Welfare Section) – + 965-65501587

Death Registration (Community Affairs) – + 965-65505246

Indian Associations in Kuwait (Community Affairs) – + 965-65501078

Women Domestic Workers- Visa 20 (Labor Wing) – + 965-65501754

Occupation – Visa 14,18, Male Domestic Workers – Visa 20 (Labor Wing) – + 965-65501769

Commercial Attestation (Commercial Wing) – + 965-65505097

Emergency Helpline – When Not During Office Hours (Administration Wing) – + 965-65501946Passport – General Inquiries (Outsourced Center) – + 965-65506360

Domestic Worker Problems – For Direct Calls and WhatsApp Messages (Outsourced Agency) – + 965-51759394, + 965-55157738

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here