gnn24x7

കൊറോണ വൈറസ്; ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു.

0
213
gnn24x7

ഹൈ​ദ​രാ​ബാ​ദ്: രാജ്യത്ത് കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു.

COVID-19 വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോക്ക് ഡൗൺ നീ​ട്ട​ണ​മെ​ന്ന് അദ്ദേഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

‘രാ​ജ്യ​വ്യാ​പ​ക ലോക്ക് ഡൗൺ പ്ര​ഖ്യാ​പി​ച്ച​ത് ന​ല്ല തീ​രു​മാ​ന​മാ​യി​രു​ന്നു. അ​തി​നാ​ല്‍ ന​മു​ക്ക് പ്ര​തീ​ക്ഷ​യോ​ടെ ഇ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു’, അ​ദ്ദേ​ഹം പ​റ​ഞ്ഞു.

COVID-19നെ ആഗോള പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖര്‍ റാവു ലോകത്ത് 22 രാജ്യങ്ങള്‍ 100% ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായും 90 രാജ്യങ്ങള്‍ ഭാഗിക lock down നടപ്പിലാക്കിയതായും ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗൺ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റാവു ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ നമ്മുടേത് പോലെയുള്ള ഒരു രാജ്യത്ത് ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു മാര്‍ഗമില്ല. കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്. 

ആ​ദ്യം ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും സമ്പദ്  വ്യ​വ​സ്ഥ​യെ പി​ന്നീ​ട് സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു. 

ജൂ​ണ്‍ മൂ​ന്ന് വ​രെ ലോക്ക് ഡൗൺ തു​ട​ര​ണ​മെ​ന്നാ​ണ് ബി​സി​ജി സ​ര്‍​വേ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലോക്ക് ഡൗൺ അ​വ​സാ​നി​ക്കാ​ന്‍ എ​ട്ടു​ദി​വ​സം കൂ​ടി ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് റാ​വു ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം, രാജ്യത്ത് ലോക്ക് ഡൗൺ പിന്‍വലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആരഞ്ഞിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here