gnn24x7

ഫെയര്‍ ആന്റ് ലവ്ലി ഉത്പന്നങ്ങളുടെ പേരിലുള്ള ‘ഫെയര്‍’ എടുത്തുകളഞ്ഞ് നിര്‍ണ്ണായക റീബ്രാന്‍ഡിംഗ് നീക്കവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി

0
233
gnn24x7

ന്യുഡൽഹി: രാജ്യത്ത് കോടിക്കണക്കിന് സ്ത്രീകൾക്ക് വെളുത്ത നിറം ഉണ്ടാക്കുകയും,  സുന്ദരികളാക്കുകയും  ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ക്രീം ആയ  ‘ഫെയർ ആൻഡ് ലവ്‌ലി’ അതിന്റെ പേരുമാറ്റൻ ഒരുങ്ങുന്നു. ഈ ക്രീമിന്റെ പേരിൽ നിന്ന് ‘ഫെയർ’ എന്ന വാക്ക് നീക്കംചെയ്യാൻ കമ്പനി തീരുമാനിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ക്രീമിൽ തൊലിനിറത്തെക്കുറിച്ച് പരാമർശമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.   യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനവുമായി കമ്പനി രംഗത്തെത്തിയത്. 

യൂണിലിവറിന്റെ സ്കിൻ ക്രീമിലെ ‘ഫെയർ’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി അറിയിച്ചു.  പുതിയ പേര് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പ്രഖ്യാപിക്കൂ. ഞങ്ങൾ ചർമ്മത്തെ മനോഹരമാക്കുന്നതിന് ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയാണെന്നും ഈ ക്രീമിന്റെ ബ്രാൻഡിൽ നിന്നും നിറം വെളുപ്പിക്കാൻ എന്ന പദം എടുത്തു മറ്റുന്നുവെന്നും മാത്രമല്ല ഫെയർനെസ്, വൈറ്റനിംഗ്, ലൈറ്റനിംഗ് തുടങ്ങിയ പദങ്ങൾ ഒരിക്കലും അതിന്റെ പ്രമോഷനുകളിൽ ഉപയോഗിക്കരുതെന്നും കമ്പനി തീരുമാനിച്ചു.

വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് കമ്പനിയുടെ ഈ ഉൽപ്പന്നത്തിന് കഴിഞ്ഞ വർഷം മുതൽ സൗന്ദര്യം, വെളുത്ത നിറം എന്നീ കാര്യത്തിൽ എതിർപ്പുണ്ടായിരുന്നുവെന്നും ഒരു സ്ത്രീയുടെ സൗന്ദര്യത്തെ അവളുടെ നിറത്താൽ വിഭജിക്കരുതെന്ന് പ്രതിഷേധിച്ച് പല വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നുവെന്നും ആരോപണമുണ്ട്.  

കമ്പനിയുടെ ഇത്തരം ഫെയർനെസ്സ് ഉത്പന്നങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളുള്ളത് ദക്ഷിണേഷ്യയിലാണ്. വെളുത്ത നിറം നല്കുമെന്ന അവകാശ വാദം ഉന്നയിക്കുന്ന ഈ ഉത്പന്നങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്.  ഇക്കാരണത്താലാണ് കമ്പനി ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്. 

യൂണിലിവറിന്റെ ഇന്ത്യൻ കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ തൊലിനിറത്തെക്കുറിച്ച് പരാമർശമുള്ള ഉത്പന്നങ്ങളെക്കുറിച്ച് നേരത്തെയും ജനരോഷം ഉയർന്നിരുന്നുവെങ്കിലും അടുത്ത കാലത്തായി അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പ് വിഷയം വീണ്ടും ഇതിനെ  പൊതുമധ്യത്തിൽ ചർച്ചയാക്കി.

ഏകദേശം 45 വർഷത്തെ പഴക്കമുണ്ടാകും ഈ ഫെയർ ആൻഡ് ലവ്‌ലി ബ്രാൻഡിന്

ഫെയർ ആൻഡ് ലവ്‌ലി ബ്രാൻഡ് 1975 ലാണ് സമാരംഭിച്ചത്.  കമ്പനി അവരുടെ പരസ്യങ്ങളിൽ പ്രശസ്തമായ നിരവധി മോഡലുകളെ ഈ ക്രീമിന്റെ ഉപയോഗത്തെ തുടർന്ന് മങ്ങിയ നിറത്തിൽ നിന്നും വെളുത്ത നിറമാക്കി മാറ്റുന്നുവെന്ന് കാണിക്കുന്നുണ്ട്.  മാത്രമല്ല പരസ്യത്തിൽ എപ്പോഴും പറയുന്നുമുണ്ടായിരുന്നു വെളുത്ത നിറം വേണോ ഈ ക്രീം ഉപയോഗിക്കൂവെന്ന്.  ലോകത്തെ നിറം വെളുപ്പിക്കുന്ന ക്രീമിനുള്ള വിപണിയുടെ 50-70 ശതമാനം ഫെയർ ആൻഡ് ലവ്‌ലിയുടെ കൈവശത്താണ് എന്നാണ് റിപ്പോർട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here