gnn24x7

യു.പിയില്‍ വ്യാജ ഡോക്ടര്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയന്‍ നടത്തി; യുവതിയും കുഞ്ഞും മരിച്ചു

0
316
gnn24x7

ലഖ്‌നൗ: യു.പിയില്‍ വ്യാജ ഡോക്ടര്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തില്‍ യുവതിയും കുഞ്ഞും മരിച്ചു. ബുധനാഴ്ച രാത്രി ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ മാ ശാരദ ക്ലിനിക്കിലാണ് സംഭവം നടന്നത്.

എട്ടാംക്ലാസില്‍ പഠനം നിര്‍ത്തിയ വ്യാജ ഡോക്ടറായ രാജേന്ദ്ര ശുക്ലയാണ് ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്തിരുന്നത്. ഭാര്യയും കുഞ്ഞും മരിച്ചതിനെ തുടർന്ന് ഭര്‍ത്താവ് രാജാറാം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലിനിക്കിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

രാജേഷ് സാഹ്നി എന്നയാളിന്റെയാണ് ക്ലിനിക്. ലൈസെൻസ് ഇല്ലാതെയായിരുന്നു ഇതുവരെ ഇയാൾ ക്ലിനിക് നടത്തികൊണ്ടിരുന്നത്. ഓപ്പറേഷൻ ചെയ്യാൻ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ ഇവിടെ റേസര്‍ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.

gnn24x7