ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ “മൻ കി ബാത്തിന്റെ 72-ാമത്തെ എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. ഈ വര്‍ഷത്തെ അവസാനത്തെ പരിപാടിയാണ് ഇന്ന് നടക്കാൻ പോകുന്നത്. രാവിലെ 11 മണിക്ക് ഓൾ ഇന്ത്യ റേഡിയോയുടെയും ദൂരദർശന്‍റെയും മുഴുവൻ നെറ്റ്‌വർക്കിലൂടെയാണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.
അതേസമയം പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കര്‍ഷകര്‍ കൈയടിച്ചും പാത്രം കൊട്ടിയും പ്രതിഷേധിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 11 മണിക്ക് മൻ കി ബാത്ത് പരിപാടി നടത്തുമ്പോൾ കർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങും.അതേസമയം കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക് കടന്നിരിക്കുകുയാണ്.