gnn24x7

ഗുജറാത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

0
306
gnn24x7

അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എ സ്ഥാനം രാജിവെച്ച എട്ട് പേരില്‍ അഞ്ച് പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ജിത്തു ചൗധരി, പ്രദ്യുമ്‌ന സിങ് ജഡേജ, ജെ.വി കക്കാദിയ, അക്ഷയ് പട്ടേല്‍, ബ്രിജേഷ് മെര്‍ജ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജിത്തു വഗാനി, മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു.

കക്കാദിയ,ജഡേജ എന്നിവര്‍ മാര്‍ച്ച് മാസത്തിലാണ് രാജി സമര്‍പ്പിച്ചത്. ബാക്കിയുള്ളവര്‍ ജൂണ്‍ മാസത്തില്‍.

ഇവര്‍ രാജിവെച്ചതിനാല്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ബി.ജെ.പിയാണ് മറ്റൊരു സീറ്റില്‍ വിജയിച്ചത്.

gnn24x7