ബെംഗളൂരു: ബെംഗളൂരു അക്രമ കേസിൽ പ്രതിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ മേയറും സിറ്റിംഗ് കോൺഗ്രസ് കോർപ്പറേറ്ററുമായ ആർ സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്തു. കേന്ദ്ര ക്രൈം ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ വെച്ച് സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്തത്.
സമ്പത്ത് രാജ് ഉൾപ്പെടെ 60 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിജെ ഹള്ളി കലാപക്കേസിൽ കോൺഗ്രസ് നേതാക്കളായ സമ്പത്ത് രാജ്, സക്കീർ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കോവിഡ് -19 ചികിത്സയ്ക്ക് ശേഷം സമ്പത്ത് രാജ് ഒളിവിൽ പോയിരുന്നു എന്നാണ് റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് ഹാജരാവാൻ സമ്പത്തിനോട് ആവശ്യപെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല.കേസിൽ സമ്പത്ത് രാജ് 51 ഉം ഹുസൈന്‍ 52ാം പ്രതിയുമാണ്.
കോൺഗ്രസ് നിയമസഭാംഗത്തിന്റെ ബന്ധു പുറത്തുവിട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി നഗരത്തിലെ ഒരു ജനക്കൂട്ടത്തെ അടിച്ചമർത്താൻ ഓഗസ്റ്റ് 11 ന് രാത്രി പോലീസ് വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.