തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കുമെതിരെ പ്രതി ചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകി. കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടിസ് അയയ്ക്കും. കേസില്‍ ഇരുവരെയും പ്രതികളാക്കാന്‍ ആറുമാസങ്ങള്‍ക്ക് മുമ്പ് കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തോട് അനുമതി തേടിയിരുന്നു. സ്വര്‍ണം പിടിച്ചതിനു പിന്നാലെ ഇരുവരും ഗള്‍ഫിലേക്ക് കടന്നിരുന്നു.
കസ്റ്റംസ് ആറ് മാസം മുന്‍പാണ് ഇരുവരുടെയും മൊഴി എടുക്കുന്നതിനും പ്രതി ചേര്‍ക്കുന്നതിനും അപേക്ഷ സമര്‍പ്പിച്ചിരുന്നത്. വിദേശകാര്യമന്ത്രാലയം വഴിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇരുവര്‍ക്കുമെതിരെ ലഭിച്ച മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് നോട്ടീസ് അയച്ചത്.