ന്യൂയോർക്ക്: ഗൂഗിളിന്റെ ഏറ്റവും പുതിയ സംവിധാനമായിരുന്നു ഗൂഗിൾ മീറ്റ് . ലോക്ക് ഡൗൺ കാലഘട്ടത്തിൽ സ്കൂൾ വിദ്യാർഥികൾക്കും മറ്റു ഇതര സ്ഥാപനങ്ങൾക്കും വളരെ ഉപകാരപ്രദമായിരുന്നു ഗൂഗിൾ മീറ്റ് . എന്നാൽ എന്നാൽ പരിധിയില്ലാതെ ഉപയോഗിച്ചിരുന്ന ഗൂഗിൾ മീറ്റ് ഇനി ഒരു വ്യക്തിക്ക് 60 മിനിറ്റ് വരെ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ. സെപ്റ്റംബർ 30 യതിക്ക് ശേഷം 60 മിനിട്ടിൽ കൂടുതൽ ഉപയോഗിക്കണമെങ്കിൽ ഗൂഗിളിനെ കാശ് നൽകി ഗൂഗിൾ ജി സ്യൂട്ട് ലേക്ക് മാറ്റണം.
സൗജന്യങ്ങൾ എടുത്തുമാറ്റി എങ്കിലും ഗൂഗിൾ ജി സ്യൂട്ട് മാറുന്നവർക്ക് ഒരുപാട് സൗകര്യങ്ങൾ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രകാരം ഒരേസമയം 250 പേർക്ക് ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ സാധിക്കും. കൂടാതെ 10.000 ത്തിലധികം വരുന്ന ആളുകൾക്ക് ലൈവ് സ്ട്രീമിംഗ് സൗകര്യവും ഉപയോഗപ്പെടുത്താവുന്നതാണ്. റെക്കോർഡ് ചെയ്തു വെച്ച ഗൂഗിൾ ഡ്രൈവുമായി ബന്ധിപ്പിച്ചു ആളുകൾക്ക് ഇത്തരം മീറ്റിംഗ് ഉപയോഗപ്പെടുത്താവുന്നതാണ്. ഗൂഗിൾ ജി സ്യൂട്ട് പ്രകാരം ഒരു വ്യക്തിക്ക് ഒരു മാസത്തേക്ക് 25 ഡോളറാണ് സേവന തുക.