ന്യൂഡല്‍ഹി: കൊറോണ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില എല്ലാകാലത്തെക്കാളും കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിലാണ് ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
ഈ നീക്കത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുക്കൂട്ടല്‍. ഇതിലൂടെ രണ്ടായിരം കോടിയോളം അധിക വരുമാനം ഉണ്ടാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
എണ്ണയുടെ തീരുവ രണ്ടുരൂപയും ഒരു രൂപ റോഡ് സെസും ചേര്‍ന്നാണ് മൂന്നുരൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ അസംസ്കൃത എണ്ണയ്ക്ക് ഉണ്ടായിരുന്ന വിലയുടെ പകുതി വിലയെ ഇപ്പോള്‍ ഉള്ളുവെങ്കിലും അതിന്‍റെ അടിസ്ഥാനത്തില്‍ എണ്ണവില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല.
ഏകദേശം ആറു രൂപയോളം മാത്രമേ എണ്ണവിലയില്‍ കുറവ് വന്നിട്ടുള്ളൂ. ശരിക്കും പറഞ്ഞാല്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 35 ഡോളറായിരുന്ന സമയത്ത് പെട്രോള്‍ വില 57 രൂപയായിരുന്നു എന്നാല്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 31 ഡോളറായപ്പോള്‍ പെട്രോളിന്‍റെ വില എഴുപത് രൂപയ്ക്കും മേലെയാണ്.
എണ്ണ വില ഒന്നു കൂടിയാല്‍ കണക്കുപറഞ്ഞു കൂട്ടുന്ന കമ്പനികള്‍ക്ക് എണ്ണ വില കുറയുമ്പോള്‍ ഒരനക്കവും ഇല്ലാത്തതെന്താണ് എന്ന കാര്യമാണ് ഇതുവരേയും മനസ്സിലാകാത്തത്.






































