ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍ക്കുട്ടി കൂട്ടബാലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു പി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് കുടുംബം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് വിമർശനം. എന്നാൽ അസാധാരണ സാഹചര്യത്തിലാണ് അത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് പോലീസിന്റെ മറുപടി.
ഇതേത്തുടർന്ന് നിങ്ങളുടെ മകളായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇപ്രകാരം ചെയ്യുമോ?, ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം? എന്നിങ്ങനെ കോടതി ചോദിച്ചു.
ഹത്രാസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. കേസിലെ നിയമനടപടികള്‍ യുപിയ്ക്ക് പുറത്തേക്ക് മാറ്റണമെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ബന്ധുക്കൾ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ നവംബർ 2 ന് കോടതി വിധി പറയും







































