gnn24x7

നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം; 5 മരണം

0
319
gnn24x7

ചെന്നൈ: നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം. പ്രാഥമിക വിവരമനുസരിച്ച് അഞ്ച് പേര്‍ മരിച്ചതായും 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ 15ഓളം പേരുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് സ്‌ഫോടനം നടന്നത്.  രണ്ടാം തെര്‍മലിലെ അഞ്ചാം ബോയിലറിലാണ് സ്‌ഫോടനം നടന്നത്.

രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. പ്ലാന്റിലെ റെസ്‌ക്യൂ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. നൂറോളം പേര്‍ ജോലി ചെയ്യുന്ന പ്ലാന്റാണിത്.

gnn24x7