കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. മുൻപ് പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ നിയന്ത്രണം മെയ് 24 ന് അവസാനിക്കാരിക്കെയാണ് തമിഴ്‌നട്ടിൽ വീണ്ടും ലോക്ക്‌ഡൗൺ നീട്ടിയത്.
രണ്ടു ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഗതാഗതവും ഉണ്ടായിരിക്കും രാത്രി 9 മണിവരെ കടകള്‍ക്കും പ്രവര്‍ത്തിക്കാം എന്ന് നിർദ്ദേശമുണ്ട്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.
ശക്തമായ നിയന്ത്രണങ്ങൾ തുടരുമെങ്കിലും മെഡിക്കൽ ഷോപ്പുകൾക്കും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും തുറന്ന് പ്രവർത്തിക്കാമെന്നും അദ്ദേഹം അറിയിച്ചു.




































